ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് യൂറോപ്പിലെ വിവിധ ശീതീകരണ ശൃംഖലകളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായതെന്ന് ഫ്രഞ്ച് അധികൃതര്‍ ബുധനാഴ്ച വ്യക്തമാക്കി. ഫ്രഞ്ച് ബ്ളഡ് എസ്ററാബ്ളിഷ്മെന്റിന്റെ (EFS) കീഴിലുള്ള മൂന്ന് കോള്‍ഡ് സ്റേറാറേജ് കേന്ദ്രങ്ങളിലെ നിയന്ത്രണ സംവിധാനങ്ങളെയാണ് സൈബര്‍ ആക്രമണം ബാധിച്ചത്. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ (30�C) സൂക്ഷിക്കേണ്ട രക്ത പ്ളാസ്മയുടെ താപനില, തിളയ്ക്കുന്ന ചൂടായ 110 ഡിഗ്രി സെല്‍ഷ്യസിലേക്ക് (230�F) ഉയര്‍ത്താനാണ് ഹാക്കര്‍മാര്‍ പ്രോഗ്രാം ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമമായ 'ലെ കനാര്‍ഡ് എന്ചെയ്ന്' റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങളും അലാറങ്ങളും കൃത്യസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജീവനക്കാര്‍ ഉടന്‍ തന്നെ ഇടപെട്ട് പ്ളാസ്മ സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്ക് മാറ്റുകയും, ശീതീകരണികളുടെ റിമോട്ട് ആക്സസ് വിച്ഛേദിക്കുകയും ചെയ്തു. ഒരു തുള്ളി രക്തം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും വിതരണ ശൃംഖല തടസ്സപ്പെട്ടിട്ടില്ലെന്നും ഇ.എഫ്.എസ് പ്രസ്താവനയില്‍ അറിയിച്ചു. ശീതീകരണ ഉപകരണങ്ങള്‍ നല്കുന്ന 'കൂള്വേള്ഡ്' (Coolworld) എന്ന കമ്പനിയുടെ തേര്‍ഡ്~പാര്‍ട്ടി വിതരണക്കാരുടെ സിസ്ററത്തിലെ പിഴവാണ് ആക്രമണത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഏജന്‍സിയും ആരോഗ്യ മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജര്‍മ്മനിയടക്കം യൂറോപ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കോടികളുടെ നഷ്ടം
ബ്ളഡ് ബാങ്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് സമാനമായി ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രീസറുകള്‍ക്ക് നേരെയും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സൈബര്‍ ആക്രമണമുണ്ടായി. ഫ്രീസറുകള്‍ തകരാറിലായതോടെ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള ശീതീകരിച്ച ഭക്ഷണസാധനങ്ങള്‍ (Frozen food) നശിച്ചുപോയി. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പും ഫ്രാന്‍സിലെ ഡസന്‍ കണക്കിന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സമാനമായ ആക്രമണം നടന്നിരുന്നു.
ഭക്ഷണസാധനങ്ങള്‍ നശിച്ചതിലൂടെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്ക് ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഒക്ടോബറിലുണ്ടായ സൈബര്‍ ആക്രമണം മൂലം തങ്ങളുടെ വില്‍പ്പനയില്‍ ഏകദേശം 250 ദശലക്ഷം യൂറോയുടെ കുറവുണ്ടാകുമെന്ന് ഡച്ച് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അഹോള്‍ഡ് ഡെല്‍ഹൈസ് (Ahold Delhaize) സി.ഇ.ഒ ഫ്രാന്‍സ് മുള്ളര്‍ വ്യക്തമാക്കി.

Comments: